Tuesday, 12 November 2013

മറക്കണം

മറക്കണം എന്ന് ഒരു വാക്ക് പറഞ്ഞാല്‍ എനിക്ക് മറക്കാന്‍ ആവുന്നതല്ല നിന്നെ....
അത് നിനക്ക് അറിയാം എന്നിട്ട് നീ എന്നോട് മറക്കുവാന്‍ പറഞ്ഞു...
ഞാന്‍ എന്തൊക്കെ മറക്കണം..
നമ്മള്‍ ഒരുമിച്ചു നടന്ന ആ വഴിത്താരകളെയോ...
ഇഷ്ടമാണ്, നീ എന്റെതാണ് എന്ന് പറഞ്ഞ വാക്കുകലെയോ...
ഓരോ നിമിഷവും നൈയിതുകൂടിയ സ്വപ്നങ്ങലെയോ....
പിരിയുവാന്‍ നേരം പൊഴിച്ച കണ്ണുനീര്‍ തുള്ളികലെയോ....
നീറുന്ന എന്‍റെ മനസിനെയോ..
അതോ എന്നെ തന്നെയോ...
നീ എനിക്ക് പറഞു താ എന്തൊക്കെ ഞാന്‍ മറക്കണം എന്ന്....

Monday, 11 November 2013

അമ്മ 

....................

...............
..........   

വിവരിക്കുവാൻ,
 വര്നിക്കുവാൻ ,
 എനിക്ക് വാക്കുകൾ  ഇല്ല 
ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി 
പിറകേ വരൊല്ലേ വരൊല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീ-
യിനിയും വരൊല്ലേ വരൊല്ലേ

നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

നീ തന്ന ജീവിതം നീ തന്ന മരണവും
നീ കൊണ്ടു പോകുന്നു സന്ധ്യേ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ!
--അയ്യപ്പപ്പണിക്കർ

       വിട 



വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ. 
ആര്‌ ആരോടാണ്‌ വിട പറയുന്നത്‌? 
സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?
പറയാന്‍ സാധിക്കുമോ?
എന്നെങ്കിലും? 
പിന്നെ ആരാണ്‌ വിട പറയുന്നത്‌?
പറയേണ്ടത്‌?
നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,
നമ്മോടു നന്ദികേടു കാണിച്ചവരോട്‌
അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?
ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?
തെറ്റിനോടാണു വിട പറയാവുന്നത്‌.
വിട പറയുമ്പോള്‍ മുഖം ശാന്തമായിരിക്കണം.
ശരീരം ഉടയരുത്‌
മുഖം ചുളിയരുത്‌
സ്വരം പതറരുത്‌
വിട പറയുമ്പോള്‍ എന്താണു പറയേണ്ട വാക്കുകള്‍?
ഇനിയും കാണാമെന്നോ?
ഇനിമേല്‍ ഇങ്ങോട്ടു വരണ്ടെന്നോ?
എന്തിനാണു വിടപറയുന്നതെന്നോ?
അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്ത്‌
വിട പറയാന്‍ മറന്നുപോയവരെ മറന്നുപോയോ?
എന്തിനാണു വെറുതെ വിട പറയുന്നത്‌?
ആരും ആരെയും വിട്ടുപോകുന്നില്ല.
ആരെ ആര്‍ക്ക്‌ എന്തു പരിചയം?
വിട്ടുപോകുന്നില്ലെങ്കില്‍ പിന്നെന്തിനു വിട?
പക്ഷേ, ഇതൊരു ചടങ്ങാണു, സുഹൃത്തേ.
വിട പറയുന്നതില്‍ ഒരു രസമുണ്ട്‌
അതൊരനുഷ്�� ാനമാണ്‌ മനസിന്‌ അതു ശാന്തി നല്‍കുന്നു
മുന്‍കൂര്‍ വിട പറഞ്ഞുവച്ചാല്‍
സമയത്തു മറന്നുപോയി എന്നു പരാതിപ്പെടേണ്ടിവരില്ല
എങ്കിലും ...ഇതാ നമുക്കു പരസ്പരം വിട പറയാൻ സമയമായിരിക്കുന്നു
ഇനി ഇതുവഴി നീ വരുമോ ?
ഒരു ദുസകുനമായി ഇനിയും കാത്തു നില്കും ഞാൻ
കാരണം..
അത്രമേൽ നിന്നെ സ്നേഹിച്ചു പോയി സുഹൃത്തേ...